ഹൈദരാബാദ്: രാജ്യമെങ്ങും ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കി താരമായി ഒരു എംഎല്‍എ.
ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്തി എംഎല്‍എ ബിയ്യപു മധുസുധന്‍ റെഡ്ഡി തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പോഷകാഹാരം ഉറപ്പാക്കിയാണ് താരമായിരിക്കുന്നത്.
എര്പ്പേട് ഗ്രാമത്തിലെ ജനങ്ങള്‍ക്കായി ബുധനാഴ്ച അദ്ദേഹം വിതരണം ചെയ്തത് രണ്ട് ടണ്‍ ചിക്കനും 15000 മുട്ടയുമാണ്. പോഷകസമൃദ്ധമായ ആഹാരം ജനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഓരോ കുടുംബത്തിനും ഒരു കിലോ ചിക്കനും 10 മുട്ടയും നല്‍കിയതായി അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് പോഷകാഹാരം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീ കാളഹസ്തി മേഖല റെഡ് സോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാല്‍ ആളുകള്‍ക്ക് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് സാമൂഹ്യ അകലം പാലിക്കണമെന്നും സുരക്ഷ ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ആണ് ഇദ്ദേഹം.
Discussion about this post