ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെതാണ് ശുപാര്‍ശ. വിമാന സര്‍വീസ്, ട്രെയിന്‍, ബസ് എന്നിവ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.
സ്കൂളുകളും ആരാധനാലയങ്ങളും മെയ് വരെ തുറക്കരുതെന്നും സമിതി ശുപാര്‍ശ ചെയ്തു. കൂടാതെ പൊതുസ്ഥലങ്ങള്‍ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതെസമയം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
എന്നാല്‍ ലോക്ക് ഡൗണ്‍ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അവശ്യസാധനങ്ങളൊന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടത്ര ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post