ഇവര്‍ കൊറോണ കുമാറും കൊറോണ കുമാരിയും;പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് പേരിട്ട് ഡോക്ടര്‍

ഹൈദരാബാദ്: കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും മുക്തി നേടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. ഇപ്പോള്‍ ഈ ദുരന്ത വേളയില്‍ ജനിച്ച കുട്ടികള്‍ക്ക് കൊറോണ കുമാറും കൊറോണ കുമാരിയും എന്ന പേര് നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍. ആന്ധ്രാപ്രദേശിലെ കടപ്പയിലെ വെമ്പള്ളി ഗ്രാമത്തില്‍ ജനിച്ച രണ്ട് നവജാത ശിശുക്കള്‍ക്കാണ് ഇത്തരത്തില്‍ പേര് നിര്‍ദേശിച്ചത്.

രമാദേവി, ശശികല എന്നിവര്‍ ജന്മം നല്‍കിയ കുട്ടികള്‍ക്കാണ് ഡോക്ടര്‍ പേരിട്ടത്. എസ്എഫ് ബാഷ ആശുപത്രിയിരുന്നു കുട്ടികളുടെ ജനനം. പ്രസവം എടുത്ത ഡോക്ടര്‍ തന്നെയാണ് കുട്ടികള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചത്.

കൊറോണ കാലത്തെ വരും നാളുകളിലും എല്ലാവരും ഈ കുട്ടികളുടെ പേരിലൂടെ ഓര്‍ക്കണമെന്നും ഒരു അവബോധം സൃഷ്ടിക്കാനാണ് വൈറസിന്റെ പേരുകള്‍ തന്നെ കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ചതെന്നും മാതാപിതാക്കളും ഈ പേരിടലിനെ അംഗീകരിച്ചെന്നും ഡോക്ടര്‍ പറയുന്നു.

Exit mobile version