ഭോപ്പാല്‍: കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശും. കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ നീട്ടുകയല്ലാത്തെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞത്. ഇതോടെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 11 ആയി ഉയര്‍ന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച മറ്റ് ഒമ്പത് സംസ്ഥാനങ്ങളും കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന രാജസ്ഥാന്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് പറയുന്നത്. ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി തെലങ്കാന മുഖ്യമന്ത്രി കെചന്ദ്രശേഖര റാവു പറഞ്ഞു.
അതേസമയം രാജ്യത്ത് ഇതുവരെ നാലായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 125 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഗുജറാത്തില്‍ ഇന്ന് 14 മാസം പ്രായമായ കുഞ്ഞാണ് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post