ന്യൂഡല്‍ഹി: ഇന്ത്യയിലെ കടുത്ത ശിക്ഷാ നടപടിയായ വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി. വധശിക്ഷ പുഃനപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. മൂന്നംഗ ബഞ്ച് പരിഗണിച്ച ഹര്‍ജി രണ്ടംഗ ബെഞ്ചിന്റെ ഭൂരിപക്ഷത്തോടെയാണ് വധശിക്ഷ നിയമപരമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപത്, ദീപക് ഗുപ്ത എന്നിവര്‍ അനുകൂലിച്ചപ്പോള്‍ ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് കുര്യന് ജോസഫ് വിയോജിച്ചു.
നിയമപുസ്തകത്തില്‍ നിന്ന് വധശിക്ഷ പുനഃപരിശോധിക്കണം. എല്ലാ ഏജന്‍സികളും കൂടിയാലോചിച്ച് വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ സമയമായെന്ന് ജസ്റ്റിസ് ജോസഫിന്റെ വിധിന്യായത്തില്‍ പറയുന്നു.
എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ വധശിക്ഷ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതില്‍ അപൂര്‍വ്വം എന്ന രീതി മാറുകയും പൊതുവികാരത്തിന് അനുസരിച്ച് കോടതികള്‍ വധശിക്ഷ വിധിക്കുകയാണെന്നും അദ്ദേഹം തന്റെ വിധി ന്യായത്തില്‍ പറയുന്നു.
Discussion about this post