ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുത്പോറ ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് വെടിവെപ്പുണ്ടായത്. ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തീവ്രവാദികള്‍ ഒളിച്ചു താമസിക്കുന്നുവെന്ന് അനുമാനിക്കുന്ന പുല്‍വാമ, ബാദ്ഗാം എന്നിവിടങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൈന്യം വിച്ഛേദിച്ചതായും അറിയിച്ചു.
Discussion about this post