ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടയിലും ആശ്വാസവാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്ന 82-കാരനായ ലോക് നായക് ജയ് പ്രകാശ് നാരായണന് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാവിലെയാണ് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. ‘രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കുക. നിങ്ങള്‍ക്ക് ശക്തമായ ഇച്ഛാശക്തിയുണ്ടെന്ന് ഉറപ്പാക്കുക. മനോവീര്യം ഉയര്‍ത്തിപ്പിടിക്കുക. തനിയ്ക്ക് പുതിയ ജീവിതം ലഭിച്ചതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇയാളെ ഏപ്രില്‍ ഒന്നിനാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷിച്ചു.
രാവിലെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും സുഖം പ്രാപിച്ചതില്‍ ആശംസിക്കുകയും ചെയ്തു.
#WATCH Manmohan Singh, an 82-year-old COVID19 patient at Delhi's Lok Nayak Jai Prakash Narayan hospital who has now fully recovered; he will be discharged soon. pic.twitter.com/R3BcI15sUc
— ANI (@ANI) April 7, 2020
Discussion about this post