ന്യൂഡല്‍ഹി; കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏപ്രില്‍ 14 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടിയെക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതും, ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലുമാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ ആലോചിക്കുന്നത്.
ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്ത് സംസ്ഥാനങ്ങളാണ് സര്‍ക്കാരിനെ സമീപിച്ചത്. തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാന അതിര്‍ത്തി അടയ്ക്കാന്‍ അനുവദിക്കണമെന്ന് ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങള്‍ പ്രധാനമന്തിയോട് അഭ്യര്‍ത്ഥിച്ചു.
ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നത്. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പിന്‍ലിച്ചാല്‍ നിലവില്‍ രാജ്യം കൈവരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അറിയിച്ചത്.
Discussion about this post