ന്യൂഡല്‍ഹി: മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി നിയന്ത്രണം നീക്കി ഇന്ത്യ. ഭാഗീകമായിട്ടാണ് നീക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്ന് കൈവശമുണ്ടെന്നും അധികമുള്ളതാണ് കയറ്റുമതി ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു.
മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഇന്ത്യ നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.തുടര്‍ന്ന് ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിേടണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണം നീക്കിയിരിക്കുന്നത്.
24 ഇനം മരുന്നുകളുടെയും അവയുടെ ചേരുവകളുടെയും കയറ്റുമതിക്കുണ്ടായിരുന്ന നിയന്ത്രണമാണ് ഇന്ത്യ നീക്കിയത്. കൊവിഡ് ആഗോള മരുന്ന് വിതരണ ശൃംഖലയെ തടസപ്പെടുത്തിയതോടെയാണ് ഇന്ത്യ മരുന്ന് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്
Discussion about this post