മുംബൈ: ധാരാവിയില്‍ ഇന്ന് രണ്ട് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ധാരാവിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാറും.
നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച ആളുടെ അച്ഛനും സഹോദരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ 868 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ഞൂറിലധികം പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോര്‍പ്പറേഷന്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.