ന്യൂഡൽഹി: രാജ്യവും കൊറോണ പ്രതിസന്ധിയുടെ നിഴലിൽ. ലോക്ക് ഡൗണിനിടയിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിൽ 49 ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതാണ്. മാർച്ച് 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളിൽ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 50ൽ നിന്നും 190 ലേക്കെത്തി. മാർച്ച് 25 ഓടെ ഇത് 606 ആയി. മാർച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 1397 ആണ്.
എന്നാൽ തുടർന്നുള്ള അഞ്ച് ദിവസം വൻ കുതിച്ചുകയറ്റാണ് ഉണ്ടായത്. 120 ശതമാനം വർധനവാണ് ഈ അഞ്ച് ദിവസം രേഖപ്പെടുത്തിയത്. ഏപ്രിൽ നാല് ആയപ്പോഴേക്കും 3072 കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വരെയുള്ള സർക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേർക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 111 മരണവും റിപ്പോർട്ട് ചെയ്തു.
Discussion about this post