മുംബൈ: രാജ്യം ഇന്ന് കൊറോണ വൈറസില്‍ നിന്നും മുക്തി നേടാനുള്ള പരിശ്രമത്തിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും ചികിത്സ ലഭ്യമാക്കിയും വന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ സഹായങ്ങള്‍ക്ക് പുറമെ സഹായം നല്കി വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര. വെന്റിലേറ്റര്‍, മാസ്ക്, ഫെയ്സ്ഷീല്‍ഡ് തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് പുറമെ, കൊറോണ കാലത്ത് ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവര്‍ക്കായി ഭക്ഷണവും ഒരുക്കുകയാണ് മഹീന്ദ്ര.
മഹീന്ദ്ര മാനേജിങ്ങ് ഡയറക്ടര്‍ പവന് ഗൊയാങ്കെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലുടനീളം 10 സ്ഥലങ്ങളിലാണ് മഹീന്ദ്രയുടെ അടുക്കളകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാകം ചെയ്ത ഭക്ഷണത്തിന് പുറമെ റേഷനും ഇതുവഴി വിതരണം ചെയ്യുന്നുണ്ട്. അന്നന്നത്തെ അന്നത്തിനായി നടക്കുന്നവര്‍ക്ക് വലിയ സഹായമാണ് മഹീന്ദ്രയുടെ സഹായം. പ്രതിദിനം 10,000 പേര്‍ക്കാണ് മഹീന്ദ്ര കിച്ചണ്‍ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത്. ഇതുവരെ 50,0000 പേര്‍ക്ക് പാകം ചെയ്ത ഭക്ഷണവും 10,000 പേര്‍ക്ക് റേഷന്‍ കിറ്റും നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റുമായി മഹീന്ദ്ര സജീവമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി വെന്റിലേറ്റര്‍ നിര്‍മ്മാണവും ഷെയ്സ്ഷീല്ഡ് നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്. ആദ്യം തയാറാകുന്ന 50,0000 ഫെയ്സ്ഷീല്‍ഡുകള്‍ ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ക്കായി സൗജന്യമായി നല്‍കുമെന്നും മഹീന്ദ്ര ഉറപ്പുനല്‍കിയിട്ടുണ്ട്.
On clarion call from @PiyushGoyal mahindra opened its kitchen at 10 locations. We have supplied 50000 meals, 10000 rations this week. Making our kitchen infra available for others to use for up to 10000 meals a day.Please contact @shi_joshi. @MahindraRise pic.twitter.com/mSkUHzsePB
— Pawan K Goenka (@GoenkaPk) April 5, 2020
Discussion about this post