രാജ്കോട്ട്: മദ്യപിച്ച് കാലുറയ്ക്കാത്ത ഡോക്ടര്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഡോക്ടറുടെ കൈപ്പിഴവാണ് ഇരുവരുടെയും ജീവനെടുത്തത്. സംഭവത്തില്‍ ബന്ധുക്കളുടെ അടിസ്ഥാനത്തില്‍ സര്‍ജനെ പോലീസ് അറസ്റ്റ് ചെയ്തു. കാമിനി ചാച്ചി(22)യും കുഞ്ഞുമാണു ഡോക്ടര്‍ പരേഷ് ലഖാനിയുടെ അലംഭാവം മൂലം മരിച്ചത്.
ബൊട്ടാത് സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. പ്രവസവ വേദന കലശലയാതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഡോക്ടര്‍ക്കു കൈപ്പിഴയുണ്ടായി. യുവതിയും കുഞ്ഞും മരിച്ചതിനാല്‍ ശ്രദ്ധിച്ചപ്പോഴാണ് അദ്ദേഹം മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ക്കു ബോധ്യപ്പെട്ടത്.
തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭാവ്നഗര്‍ സിവില്‍ ആശുപത്രിയിലെ വിദഗ്ധ സംഘത്തോടു പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ മരണകാരണം കണ്ടെത്തി ഡോക്ടറുടെ അനാസ്ഥയ്ക്കെതിരേ കേസെടുക്കാനാണു പോലീസിന്റെ തീരുമാനം
Discussion about this post