ഹൈദരാബാദ്: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രാജ്യം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ദീപം തെളിയിക്കണമെന്ന് മോഡി പറഞ്ഞപ്പോള്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ. തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ് ആണ് അണികളേയും കൂട്ടി പന്തംകൊളുത്തി പ്രകടനം നടത്തിയത്.
ഈ ആഹ്വാനം ഏറ്റെടുത്താണ് അണികളേയും കൂട്ടി പന്തം കത്തിച്ച് നിരത്തിലിറങ്ങിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ചൈന വൈറസ് ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അണികളെ ഒപ്പംകൂട്ടിയുള്ള രാജാ സിങിന്റെ പ്രതിഷേധം.
തെലങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തിലെ പ്രതിനിധിയാണ് ഇയാള്‍. ഇരുപതോളം പേരാണ് എംഎല്‍എക്കൊപ്പം പ്രകടനത്തില്‍ പങ്കുചേര്‍ന്നത്. വീടുകള്‍ക്ക് മുന്നില്‍ പാത്രങ്ങളും കൊട്ടിയും കൈയടിച്ചും ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യണമെന്ന് നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ യുപിയിലെ പിലിഭിത്തില്‍ ഘോഷയാത്ര നടത്തിയത് വിവാദത്തില്‍ കലാശിച്ചിരുന്നു. പിന്നാലെയാണ് പന്തംകൊളുത്തി പ്രകടനം നടത്തിയത്.
Go back go back,
China virus go back. 😁😂Is it Simon commission to go back? 😂
A cartoon, loner BJP MLA Raja Singh from Telangana 😁
— Santosh Addagulla (@santoshspeed) April 5, 2020
Discussion about this post