ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍, അഡീ. ഡയറക്ടര്‍ ഡോ. വീണ സിന്‍ഹ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 168 ആയി ഉയര്‍ന്നു.
ഇവരുമായി കൂടിക്കാഴ്ച നടത്തിയ ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിംഗ് ബെയ്ന്‍സിങിന് രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു. യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വീട്ടില്‍ സമ്പര്‍ക്ക വിലക്കിലാണ്. കൂടാതെ 12 ഐഎഎസ് ഉദ്യോഗസ്ഥരോട് സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ നിര്‍ദേശിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതെസമയം നേരത്തെ രോഗബാധിതനായ മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ മകള്‍ക്കും രോഗം ഭേദമായി വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്ത സമ്മേളനത്തില്‍ ഇയാള്‍ പങ്കെടുത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു.
Discussion about this post