ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവിര്ഗക്കാരുടെ അമ്പിന് ഇരയായി യുഎസ് മതപ്രചാരകന്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കൂടുതല്‍ നിയമങ്ങള്‍ പുറത്തു വരുന്നു. വംശനാശഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങള്‍ക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് ആവശ്യം. കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഹൈടെക് യുഗം വന്നിട്ടും ബാഹ്യലോകവുമായി ബന്ധമില്ലാതെ
കഴിയുകയാണ് അവര്‍. അവരെ പ്രകോപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തരുത്
ജോണ്‍ അലന് ചൗ കഴിഞ്ഞ 17നാണ് അമ്പേറ്റു മരിച്ചത്. നേരത്തെ ദ്വീപില്‍ പോയപ്പോഴും പ്രതികൂല സാഹചര്യം ആയിരുന്നു. തുടര്‍ന്ന് ആറാം തവണ പോയപ്പോഴായിരുന്നു മരണം സംഭവിച്ചത്. അലന് മത്സ്യത്തൊഴിലാളികള്‍ക്ക് 25000രൂപ നല്‍കിയാണ് ദ്വീപിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് മരണപ്പെട്ട അലന്റെ മൃതദേഹം ഗോത്രവര്‍ഗക്കാര്‍ മറവുചെയ്തു.
ആദിവാസികള്‍ മറവു ചെയ്ത മൃതദേഹം വീണ്ടെടുക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ ചില്ലറയൊന്നുമല്ല .ദ്വീപുവാസികളെ സ്വസ്ഥമായി വിടാന്‍ അനുവദിക്കണമെന്നും മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമം തുടരരുതെന്നുമാണു നരവംശശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അഭിപ്രായം. ആന്‍ഡമാനിലെ പരിസ്ഥിതി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചു.
Discussion about this post