ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധങ്ങള്‍ക്കായി യുദ്ധകാലടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദേശീയ തലത്തിലും മറ്റും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അഭിനന്ദനം നേര്‍ന്നിരിക്കുകയാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചത്.
കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ഇടപെടല്‍ മാതൃകയാണെന്ന് കേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയിരുന്നു. രോഗ വ്യാപനത്തിന്റെ തോത് ഉയര്‍ന്നിട്ടും കൊവിഡ് മരണങ്ങള് ഫലപ്രദമായി തടയാന്‍ കേരളത്തിന് കഴിഞ്ഞെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് സ്പീക്കറുടെ അഭിനന്ദനവും.
Discussion about this post