ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിലുള്ള തബ്ലീഗ് പ്രവര്‍ത്തകര്‍ ചികിത്സയുമായി സഹകരിക്കാത്തത് ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു തലവേദനയാവുന്നു.
പരിശോധനയ്ക്കായി എത്തുന്ന ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുക, സാമൂഹിക അകലം പാലിക്കാതെ കൂട്ടത്തോടെ പ്രാര്‍ഥന നടത്താന്‍ ശ്രമിക്കുക, ആശുപത്രി ജീവനക്കാരോടു സഹകരിക്കാതെ അശ്ലീലം പറയുക, വാര്‍ഡില്‍ മതിയായ വസ്ത്രം ധരിക്കാതെ നടക്കുക തുടങ്ങി മോശമായ പെരുമാറ്റമാണ് തബ്ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാവുന്നതെന്ന് ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടു.
അതിനിടെ ഡല്‍ഹിയില്‍ ഒരു രോഗി ആത്മഹത്യയ്ക്കു ശ്രമിക്കുകയും രണ്ടുപേര്‍ ആശുപത്രിയില്‍നിന്ന് ഒളിച്ചോടിപ്പോവുകയും ചെയ്തിട്ടുണ്ട്. നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 130 പേര് യുപിയിലെ ഗാസിയാബാദിലുണ്ട്. ഇവരില്‍ രോഗലക്ഷണമുള്ള ആറുപേരെ ചൊവ്വാഴ്ച എംഎംജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
അതിനിടെ രോഗലക്ഷണങ്ങളോടെ വാര്‍ഡുകള്‍ കഴിയുന്നവരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റമുണ്ടായതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരോടു സഹകരിക്കാതെ അശ്ലീലം പറയുക, വാര്‍ഡില്‍ മതിയായ വസ്ത്രം ധരിക്കാതെ നടക്കുക, തുടര്‍ച്ചയായി ബീഡിയും സിഗററ്റുമൊക്കെ ആവശ്യപ്പെടുക തുടങ്ങി പലതരത്തിലുള്ള പെരുമാറ്റമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്.
നഴ്സുമാരും പാരാ മെഡിക്കല്‍ ജീവനക്കാരുമൊക്കെ പരാതികളുമായെത്തി. ഇതോടെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം, അശ്ലീല പെരുമാറ്റം, രോഗം പരത്തുന്ന തരത്തിലുള്ള പെരുമാറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഗാസിയാബാദ് പോലീസ് കേസെടുത്തു. ഗാസിയാബാദ് ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍നിന്ന് വനിതാ ജീവനക്കാരെ പിന്‍വലിച്ചു. ഡ്യൂട്ടിയിലുള്ള വനിതാപോലീസുകാരെയും പിന്‍വലിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.
ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കാത്തവര്‍ക്കെതിരേ ദേശരക്ഷാനിയമം (എന്‍.എസ്.എ.) ചുമത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഡല്‍ഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ല പോലീസിന്റെ സഹായമഭ്യര്‍ഥിച്ച് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയ്ക്കു കത്തയച്ചു.
Discussion about this post