ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കോണ്ടം വില്പനയില് വന്‍ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്പനയില് 50 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായത്. സാധാരണ മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ വലിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറേയെന്നാണ് വ്യാപാരികള്‍ പറയുന്നത്.
10 മുതല്‍ 20 എണ്ണം ഉറകള്‍ വീതമുള്ള വലിയ പാക്കറ്റുകളുടെ വില്‍പ്പനയാണ് വര്‍ധിച്ചിരിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. കോണ്ടം വില്പനയില് വര്‍ധനവുണ്ടായതോടെ കൂടുതല്‍ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.
Discussion about this post