ലോക്ക്ഡൗണില്‍ വീടടച്ച് ജനം അകത്ത്, മലിനീകരണത്തിലും വന്‍ കുറവ്; 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാചലിലെ പര്‍വതനിര ജലന്ധറില്‍ ദൃശ്യമായി

ജലന്ധര്‍: വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ മലിനീകരണത്തില്‍ വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ പഞ്ചാബിലെ ജലന്ധറില്‍ മനസ് നിറയ്ക്കുന്ന ഒരു കാഴ്ചയും ഉയര്‍ന്നു വന്നു. ആകാശത്ത് മേഘങ്ങളുടെ പിന്നിലായി ഒരു പര്‍വതനിരയാണ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പര്‍വതങ്ങളാണ് ആളുകള്‍ കണ്ടത്.

ഹിമാചല്‍ പ്രദേശിലെ ധൗലധാര്‍ പര്‍വതനിര. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ജലന്തറില്‍ ദൃശ്യമാകുന്നതെന്ന് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചവര്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മലിനീകരണം കുറയുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതാണ് ഇതിന് കാരണമെന്നുമാണ് ഉയരുന്ന അഭിപ്രായങ്ങള്‍.

‘ ഹിമാചലിലെ ധൗലധാര്‍ പര്‍വതനിര 30 വര്‍ഷത്തിനുശേഷമാണ് ജലന്ധറില്‍ ദൃശ്യമാകുന്നത്. മലിനീകരണം 30 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുന്നു. ഇത് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ്. ‘ -ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.

Exit mobile version