പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആഹ്വാനം വന്ന് നിമിഷങ്ങള്‍ കഴിയും മുന്‍പേ തന്നെ തലങ്ങും വിലങ്ങും സോഷ്യല്‍ മീഡിയയിലൂടെ ട്രോളി ആഘോഷിക്കുകയാണ് ട്രോളന്മാര്. ചുരുക്കത്തില്‍ കൊറോണകാലത്തെ ഏറ്റവും വലിയ വിരുന്നാണ് ട്രോളര്‍മാര്‍ക്ക് മോഡി കൊടുത്തിരിക്കുന്നത്. ടോര്‍ച്ചടി കലാപരിപാടി എന്തായാലും രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ട്രോളന്മാര് എന്ന് തന്നെ പറയേണ്ടി വരും.
- കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്ത്തക്കര്ക്ക് അഭിവാദ്യമര്‍പ്പിച്ച് പാത്രം കൊട്ടാന്‍ പ്രധാനമന്ത്രി ആഹ്വനം ചെയ്തപ്പോള്‍ വീട്ടിലെ മൊത്തം പാത്രവും തല്ലിപ്പൊളിച്ച ടീമ്സാണ്. ഇവര്‍ ഇനി വീട് കത്തിക്കുമോ എന്നു ചോദിച്ചു കൊണ്ടുള്ള ട്രോള്‍
- രാത്രി വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്യണം, അപ്പൊ കൊറോണ വെളിയില്‍ ചാടും, എന്നിട്ട് വെളിയില്‍ വീടിന്റെ മുന്നില്‍ വിളക്ക് കത്തിക്കണം, അപ്പൊ കൊറോണ കുറെ നേരം കറങ്ങി താഴെ വീഴും,’ആ നമ്മുടെ പോള്‍ ഹെയ്ലി ഇയ്യാം പാറ്റകളെ കൊല്ലുന്നത് പോലെ ‘ICU ട്രോള്‍ ഗ്രൂപ്പില്‍ ആദ്യം ഇറങ്ങിയ ട്രോളുകളില്‍ ഒന്നാണ്.
- കഴിഞ്ഞില്ല തൊട്ടുപിന്നാലെ ICU വില്‍ തന്നെ അടുത്തതും വന്നു ‘ഞായറാഴ്ച്ച കോവിഡിനെ തുരത്താന്‍ വിളക്ക് തെളിയിക്കും ‘പ്രധാനമന്ത്രി ട്രോള്‍ – ഹൊ കണ്ണ് നിറഞ്ഞു കൊണ്ട് എന്തൊരു കരുതലാണ് ഈ മനുഷ്യന് എന്ന് പറയുന്ന സലിംകുമാര്‍ ആരിലും ചിരി പടര്‍ത്തുന്നതായിരുന്നു.
- കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കാന്‍ വീട് തന്നെ കത്തിച്ചു ചാമ്പലാക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ മിത്രങ്ങളെ കാണിക്കുന്ന ട്രോളും ഇന്റര്‍നാഷണല്‍ ചലു യൂണിയന് അഥവാ ICU വില്‍ ഇറങ്ങി.
- ട്രോള്‍ മലയാളവും ഒന്നിനും കുറവ് വരുത്തിയില്ല. ഇവര്‍ ഇറക്കിയ ‘കോവിഡിനെ തുരത്താന്‍ വിലക്ക് തെളിയിക്കുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേട്ട് ആയിരങ്ങള്‍ ജാഥയായി പന്തം കൊളുത്തി പ്രകടനം നടത്തുന്ന മാസ്റ്റര്‍ പീസ് വളരെ വേഗം വൈറലായി മാറി.
- ഏപ്രില്‍ 5 ന് ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് വെളിച്ചം തെളിയിക്കാന്‍ ഉള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കേട്ട് നൂറു കണക്കിന് സ്ത്രീകള്‍ ഒരുമിച്ച് നിന്ന് ദീപം തെളിയിക്കുന്ന ട്രോളും ‘ട്രോള്‍ മലയാളത്തിന്റേതായി ഇറങ്ങി.
- മോദിയുടെ ആഹ്വാനം കേള്‍ക്കാന്‍ പോകുന്ന പാത്രങ്ങള്‍ ഇനിയെന്ത് പുലിവാല് ആണോ വരാന്‍ പോകുന്നെ എന്ന് ആലോചിച്ചു കൊണ്ട് വിഷമിച്ചു നില്ക്കുന്നതും ഇത്തവണ ലൈറ്റ് ഓഫ് ചെയ്ത് ദീപം തെളിയിക്കണമെന്നും കേട്ടതോടെ ,തങ്ങള്‍ക്ക് പരിക്കൊന്നും പറ്റാത്തതില്‍ ആശ്വാസം കൊള്ളുന്ന ട്രോള്‍ വന്നത് ICU വകയായിരുന്നു.
- ആരാ കൊറോണ ആണോ അവിടെ എന്ന് ഇരുട്ടില്‍ ടോര്‍ച്ചടിച്ചു നോക്കുന്ന ട്രോളും ഇന്റര്‍നാഷണല്‍ ചളി യൂണിയന് വക ഇറങ്ങി.
- പാത്രം മുട്ടിയാല്‍ അത് ഒരു മന്ത്രമായി കൊറോണയെ തുരത്തും എന്ന് പറഞ്ഞു കഴിഞ്ഞ തവണ ട്രോളര്‍മാരുടെ പണി വാങ്ങി കൂട്ടിയ ലാലേട്ടനെയും ഇത്തവണ ട്രോള്‍ വീരന്മാര് വെറുതെ വിട്ടില്ല.ഇപ്പൊ ടെക്നിക്ക് പിടികിട്ടിയെന്നും ത്രിസന്ധ്യ നേരത്ത് നാം തെളിയിക്കുന്ന ദീപങ്ങളില്‍ നിന്നുയരുന്ന താപ വികരണങ്ങളുടെ പ്രചാളന പ്രവര്‍ത്തനങ്ങളിലൂടെ വൈറസാകുന്ന അണുക്കളെ ഇല്ലായ്മ ചെയ്യാന്‍ ആണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത് എന്ന ട്രോളും ലാലേട്ടന്റെ ചിത്രം വെച്ച് ഇവര്‍ അടിച്ചിറക്കി.
- പ്രധാനമന്ത്രിയുടെ ആഹ്വാനം കേട്ട് നോര്‍ത്ത് ഇന്ത്യന്‍ മിത്രം തന്റെ വീട്ടിലേക്ക് കത്തിക്കാനുള്ള സാധനങ്ങള്‍ ആയി ഓടി കയറുമ്പോള്‍ എങ്ങോട്ടാണ് നീ ഓടിപോകുന്നത് എന്ന അച്ഛന്റെ ചോദ്യവും വലിയ വീടായത് കൊണ്ട് കത്തിക്കാനുള്ള പെട്രോള്‍ തീര്‍ന്നു പോയി എന്ന് പറയുന്ന ട്രോള്‍ ‘ട്രോള്‍ മലയാളം ‘ വക ആയിരുന്നു.
അങ്ങനെ നൂറുകണക്കിന് ട്രോളുകളാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഇറങ്ങി കൊണ്ടിരിക്കുന്നത്. എന്തായാലും കൊറോണ കാരണം വീട്ടിലിരിക്കുന്നവര്‍ക്ക് ചിന്തിക്കാനും ചിരിക്കാനുമുള്ള ഒരു ഒന്നൊന്നര ഐറ്റം ആയിട്ടുണ്ട് പ്രധാനമന്ത്രിയുടെ ഈ ടോര്ച്ചടിക്കാനുള്ള ആഹ്വാനം