ലഖ്നൗ: തബ്ലീഗി ജമാഅത്തിന്റെ നിരോധിക്കണമെന്ന് ഷിയ പുരോഹിതന്മാര്. സംഘടന ചാവേറുകളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഷിയ വഖഫ് ബോര്‍ഡ് തലവന്‍ വസീം റിസ്വി ആരോപിച്ചു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിനു ശേഷം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് തബ്ലീഗിനെതിരേ പ്രതിഷേധം കനക്കുന്നത്.
തബ്ലീഗി ജമാഅത്തിന്റെ നിരോധിക്കണമെന്ന് യുപിയിലെ വഖഫ് മന്ത്രി മൊഹ്സിന്‍ റാസയും പറഞ്ഞു. തബ്ലീഗി ജമാഅത്ത് ഭീകരവാദ സംഘടനയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് അവര്‍ വിലയ്ക്കെടുത്തില്ല, ‘കൊറോണക്കെതിരേ രാജ്യം മുഴുവന്‍ പോരാടുന്ന സമയത്ത് സമ്മേളനം നിര്‍ത്തി വയ്ക്കാതെ അവര്‍ അത് നടത്തി- മന്ത്രി പറഞ്ഞു. സംഘടനക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ഫണ്ടുകളും പരിശോധിച്ച് നിയമ നടപടികളെടുക്കേണ്ടതുണ്ടെന്നും മന്ത്രി മൊഹ്സിന്‍ റാസ കൂട്ടിച്ചേര്‍ത്തു.
നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗി ജമാഅത്ത് കണ്‍വീനര്‍ മൗലാന സയീദിന്റെ പ്രസ്താവന സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് യുപി ന്യൂനപക്ഷ കമ്മീഷന് അംഗം സര്‍ദാര്‍ പര്‍വീന്ദര്‍ സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. അമ്പതിലധികം പേര് ഒത്തുകൂടുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെ മറികടന്നാണ് സമ്മേളനം നടത്തിയത്. അതിനാല്‍ സംഘടനയെ നിരോധിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post