കൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ബാങ്കിലോ എടിഎമ്മിലോ എത്തി പണമെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണോ. ഇതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ബാങ്കുകള്‍.
പുറത്തിറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ പണം ഉപഭോക്താക്കളുടെ വീട്ടിലേത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ബാങ്കുകള്‍. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ്, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകള്‍ പണം വീട്ടിലേത്തിക്കും.
മുതിര്‍ന്ന പൗന്മാര്, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് തിരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് ഈസേവനം ലഭിക്കുക.
എസ്ബിഐ സേനവം ഇങ്ങനെ
1. പണം നല്കല്, നിക്ഷേപിക്കാനായി പണം സ്വീകരിക്കല്‍, ചെക്ക് സ്വീകരിക്കല്‍, ഫോം 15എച്ച് സ്വീകരിക്കല്‍, ഡ്രാഫ്റ്റ് നല്കല്, ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കല്, കെവൈസി രേഖകള്‍ ശേഖരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
2. സേവനങ്ങള്‍ക്കായി രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയില്‍ 1800111103 എന്ന നമ്പറില്‍ ബന്ധപ്പെടുക.
3. അക്കൗണ്ടുള്ള ശാഖകളില്‍ നിന്നായിരിക്കും സേവനം ലഭിക്കുക.
4. ഒരുദിവസം പരമാവധി 20,000 രൂപയാണ് പിന്‍വലിക്കാനും നിക്ഷേപിക്കാനും അനുവദിക്കുക.
5. ചെക്ക് അല്ലെങ്കില്‍ പിന്‍വലിക്കല്‍ ഫോം എന്നിവ ഉപയോഗിച്ചാണ് പണം പിന്‍വലിക്കാന്‍ കഴിയുക. പാസ്ബുക്കും കൂടെവേണം.
6.കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്കുമാത്രമായിരിക്കും സേവനം ലഭിക്കുക.
7. ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്ക് സേവനം ലഭിക്കില്ല.
8.അക്കൗണ്ട് വിവരങ്ങളോടൊപ്പം മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. സ്വന്തം ശാഖയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍
ചുറ്റളവിലുള്ളവരുമായിരിക്കണം.
9. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 60 രൂപയും ജിഎസ്ടിയും സാമ്പത്തിക ഇടപാടുകള്‍ക്ക് 100 രൂപയും ജിഎസ്ടിയും സേവന നിരക്കായി നല്‍കേണ്ടിവരും.
Discussion about this post