തമിഴ്‌നാട്ടിൽ 75 പുതിയ കൊറോണ ബാധിതർ; 74 പേരും നിസാമുദ്ദീനിൽ നിന്നും മടങ്ങി എത്തിയവർ

ചെന്നൈ: തമിഴ്‌നാടിനെ ആശങ്കയിലാക്കി കൊവിഡ് 19 വൈറസ് പടരുന്നു. ഇന്ന് പുതിയതായി 75 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 74 പേരും നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ബാക്കിയുള്ള ഒരാൾ ചെന്നൈയിൽ അസുഖബാധിതനായ ആളുമായുള്ള സമ്പർക്കത്തിൽ നിന്ന് വൈറസ് പടർന്നതാണ്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 309 ആയി ഉയർന്നു.

അതേസമയം, നിരവധിപേർ നിസാമുദ്ദീനിൽ നിന്നും എത്തിയിട്ടുണ്ടെന്നും മടങ്ങിയെത്തിവർ ആരുമായിട്ടൊക്കെ സമ്പർക്കം പുലർത്തിയെന്ന് അന്വേഷിക്കുകയാണെന്നും തമിഴ്‌നാട് ആരോഗ്യവിഭാഗം സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. നേരത്തെ, നിസാമുദ്ദീനിലെ തബ്‌ലീഗിൽ പങ്കെടുത്ത് തമിഴ്‌നാട്ടിൽ മടങ്ങി എത്തിയ പലരെയും ഇനിയും തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചിരുന്നു.

തമിഴ്‌നാട്ടിൽ മടങ്ങിയെത്തിയ ശേഷവും വിവിധ ജില്ലകളിലെ പള്ളികൾ കേന്ദ്രീകരിച്ച് ഇവർ പ്രാർത്ഥനകൾ നടത്തിയിരുന്നു.മ ാർച്ച് 18 ന് മദ്രാസ് ഹൈക്കോടതിയിലേക്ക് നടന്ന മാർച്ചിൽ നിസാമുദ്ദീനിൽ പങ്കെടുത്ത ആളുകളും ഉണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. സമ്മേളനത്തിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ തയാറാകണമെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Exit mobile version