ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഫിസിയോളജി വിഭാഗത്തില്‍ നിന്നുള്ള ഈ ഡോക്ടര്‍ അടുത്തൊന്നും വിദേശയാത്രകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം.
ഡല്‍ഹിയില്‍ ഒട്ടേറെ ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് സുരക്ഷാ വസ്ത്രങ്ങളുടെ വിതരണവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ആശുപത്രി ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നൂറ്റിയമ്പതിലധികം പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.