മധുര: കൊറോണ വൈറസ് ബാധിതനെന്ന് ആരോപിച്ച് നാട്ടുകാര്‍ നിരന്തരം വട്ടയാടിയ യുവാവ് യുവാവ് ജീവനൊടുക്കി. എന്നാല്‍ പരിശോധന ഫലം വന്നപ്പോള്‍ ഇയാള്‍ക്ക് കൊറോണയില്ലെന്നും കണ്ടെത്തി. മധുര സ്വദേശിയാണ് ജീവനൊടുക്കിയത്. ഇയാളില്‍ നിന്ന് വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന തരത്തില്‍ നാട്ടുകാര്‍ പെരുമാറുകയും സോഷ്യല്‍ മീഡിയയില്‍ ദൃശ്യം പങ്കുവെച്ച് അപമാനിക്കുകയും ചെയ്തിരുന്നു.
ഇതില്‍ മനംനൊന്താണ് ഇയാള്‍ ജീവനൊടുക്കിയത്. കേരളത്തില്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന മുപ്പത്തഞ്ചുകാരനായ ഇയാള്‍ അടുത്തിടെയാണ് മധുരയിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഇയാള്‍ പ്രകടിപ്പിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരമറിയിച്ചു.
സര്‍ക്കാര്‍ ആംബുലന്‍സ് എത്താന്‍ വൈകിയതോടെ നാട്ടുകാര്‍ തന്നെ വാഹനസൗകര്യം ഒരുക്കി ഇയാളെ ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഡിയോ നാട്ടുകാര്‍ ചിത്രീകരിക്കുയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ശേഷം വീട്ടിലെത്തിയ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. മധുരയ്ക്കും തിരുമംഗലത്തിനും ഇടയിലുള്ള കപ്പലൂര്‍ ടോള്‍ഗേറ്റിനടുത്തുള്ള റെയില്‍ ട്രാക്കില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
Discussion about this post