മഹാരാഷ്ട്ര: ഇത്തവണയും പതിവുതെറ്റിക്കാതെ ആഭരണ വിഭൂഷണനായിട്ടാണ് ഗേള്‍ഡന്‍ ബാബ കുംഭമേളയില്‍ എത്തിയത്. ഏകദേശം ഇരുപത് കിലോ സ്വര്‍ണ്ണമാണ് ഗോള്‍ഡന്‍ ബാബ എന്ന സുധീഷ് മക്കാര്‍ മഹാകുംഭമേള ക്യാമ്പില്‍ എത്തിയത്. ബിസിനസ്സുകാരനില്‍ നിന്നും സന്യാസിയായി മാറിയിട്ടും ബാബയുടെ സ്വര്‍ണ്ണ ഭ്രമത്തിന് യാതൊരു കുറവും വന്നിട്ടില്ല.
ക്യാംപിലെത്തിയ എല്ലാവരുടെയും കണ്ണുകള്‍ ഉടക്കിയത് ബാബയിലായിരുന്നു. ഏകദേശം അഞ്ചരക്കോടിയുടെ സ്വര്‍ണ്ണമാണ് ബാബയുടെ ദേഹത്ത് ഉണ്ടായിരുന്നത്. ഓരോ വര്‍ഷവും ബാബ അണിയുന്ന ആഭരണങ്ങളുടെ തൂക്കവും എണ്ണവും വര്‍ധിക്കാറുണ്ട്. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ അണിഞ്ഞാണ് മുന്‍വര്‍ഷങ്ങളിലും ബാബ യാത്ര ചെയ്തിരുന്നത്.
25ാമത്തെ തവണയാണ് താന്‍ കുംഭമേളയ്ക്ക് എത്തുന്നതെന്നാണ് ബാബ പറയുന്നു. പൂര്‍വ്വാശ്രമത്തില്‍ സുധീര്‍ മക്കാര്‍ എന്ന വസ്ത്ര വ്യപാരിയായിരുന്നു ഗോള്‍ഡന്‍ ബാബ. പിന്നീട് ബിസിനസിലേക്കെത്തി. അതിന് ശേഷമാണ് എല്ലാം ഉപേക്ഷിച്ച് സന്യാസിയായത്. എന്നാല്‍ സ്വര്‍ണ്ണത്തോടുള്ള ഭ്രമം മാത്രം ഉപേക്ഷിച്ചില്ല. ഇന്ന് 150 കോടി രൂപയാണ് ഗോള്‍ഡന്‍ ബാബയുടെ സമ്പാദ്യം. താന്‍ മരിക്കുന്നത് വരെ സ്വര്‍ണ്ണത്തോടുള്ള ഇഷ്ടം അസാനിക്കില്ലെന്നും ബാബ പറയുന്നു.