ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളിലാണ് തബ്ലീഗ് സമ്മേളനം നടന്ന ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് മര്‍ക്കസ് .സമ്മേളനം നടത്തിയതിനെതിരെ പോലീസ് കേസും ചാര്‍ജ് ചെയ്തിട്ടുണ്ട് .
മര്‍ക്കസ് അധികൃതര്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത് മാര്‍ച്ച് 24ന് നോട്ടീസ് നല്‍കിയിട്ടും പിരിഞ്ഞു പോയില്ലെന്ന കുറ്റം ചുമത്തിയാണ് .എന്നാല്‍ മാര്‍ച്ച് 24ന് മുന്‍പ് തന്നെ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു എന്നും തീവണ്ടി ഗതാഗതം രാജ്യമെമ്പാടും റദ്ദാക്കുകയും ചെയ്തിരുന്നു എന്നും ഇക്കാരണത്താലാണ് മര്‍ക്കസിനുള്ളിലുള്ളവര്‍ കുടുങ്ങിയപ്പോയതെന്നാണ് മര്‍ക്കസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കുടുങ്ങിപ്പോയവരെ ഇവിടെ നിന്ന് മാറ്റാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നല്‍കിയ കത്തും മര്‍ക്കസ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മതസമ്മേളനങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് മാര്‍ച്ച് 16നാണ്. മര്‍ക്കസില്‍ യോഗം നടന്നത് മാര്‍ച്ച് ആറിനും എട്ടിനുമാണ്. പോലിസ് പറയുന്നത് 13നും 15നുമാണെന്നാണ്. ഇത് അംഗീകരിച്ചാല്‍ പോലും 16ന് വന്ന ഉത്തരവ് ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി 15ന് നടന്ന യോഗത്തിനെതിരേ എങ്ങനെ കേസെടുക്കാന്‍ കഴിയുമെന്നും മര്‍കസ് അധികൃതര്‍ ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന 24 വരെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിപ്പിച്ചത് മാര്‍ച്ച് 23നാണ്. അതായത് ജനതാ കര്‍ഫ്യൂ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം. ഡല്‍ഹിയില്‍ കെജരിവാള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് 22ന് രാത്രി മുതലാണ്. എന്നിട്ടും പാര്‍ലമെന്റ് സമ്മേളനം നടന്നു.
കെജരിവാള്‍ സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനം നടന്നത് മാര്‍ച്ച് 23നാണ്. അതായത് ജനതാ കര്‍ഫ്യൂവിനും ഡല്‍ഹിയില്‍ കെജ്റിവാള്‍ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനും ശേഷം. ഈ സമയമൊക്കെയും കൊറോണ പ്രോട്ടോക്കോളുണ്ടായിരുന്നു.
മാര്‍ച്ച് എട്ടിനും പത്തിനും നടന്ന മര്‍ക്കസിലെ സമ്മേളനത്തില്‍ 3500 ആളുകളുണ്ടായിരുന്നു. കൊറോണ പടരുന്നതിനാല്‍ 1000 പേരൊഴികെ ബാക്കിയുള്ളവരെ പറഞ്ഞുവിട്ടു. ബാക്കിയുള്ളവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോകേണ്ടവരാണ്. പോകാനൊരുങ്ങുമ്പോഴാണ് തീവണ്ടി ഗതാഗതം നിര്‍ത്തുന്നത്. പിന്നാലെ ജനതാ കര്‍ഫ്യു. അതു കഴിഞ്ഞ അന്ന് രാത്രി ഡല്‍ഹിയില്‍ കെജരിവാള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നാലെ രാജ്യമെമ്പാടും ലോക്ക്ഡൗണും.
സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെയും പോലിസ് അധികൃതരെയും സമീപിച്ചു. ഇവര്‍ക്കായി ഒരുക്കിയ 17 വാഹനത്തിന്റെയും അതിന്റെ ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ നല്‍കി. എന്നാല്‍ അനുമതി നല്‍കിയില്ല. 25ന് തഹസ്സില്‍ദാര്‍ മെഡിക്കല്‍ സംഘത്തോടൊപ്പം മര്‍ക്കസ് സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
അവരോട് സമ്പൂര്‍ണമായി മര്‍ക്കസ് സഹകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മര്‍ക്കസിലെത്തി. അന്നും വാഹനം പുറപ്പെടാന്‍ തങ്ങള്‍ അനുമതി തേടിയതാണ്. 27നാണ് ആറുപേരെ പരിശോധനക്ക് കൊണ്ടുപോകുന്നത്. 28ന് എസ്എച്ച്ഒ എത്തി 33 പേരെ കൊണ്ടുപോയി. ഈ ഘട്ടത്തിലെല്ലാം അധികൃതരോട് സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മര്‍ക്കസ് അധികൃതര്‍ വ്യക്തമാക്കുന്നു.
Discussion about this post