മുംബൈ: ധാരാവിയിലെ ചേരിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചയാള്‍ ഡല്‍ഹിയിലെ മത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്. സിയോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കവേയാണ് ഇയാള്‍ മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളായ പത്തോളം പേരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ താമസിച്ചിരുന്ന കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.
അതേസമയം വൈറസ് ബാധമൂലം മരിച്ചയാളുടെ വീട് സ്ഥിതിചെയ്യുന്ന കെട്ടിടം ഒഴിപ്പിച്ചതല്ലാതെ പ്രദേശത്ത് മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പതിനഞ്ച് ലക്ഷത്തോളം ആളുകളാണ് ധാരാവിയിലെ 613 ഹെക്ടര്‍ പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്നത്. രാജ്യത്തെ കൊവിഡ് 19 വൈറസ് ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് മുംബൈ. മഹാരാഷ്ട്രയില്‍ ഇതുവരെ 320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ പേരും മുംബൈയിലാണ്.
Discussion about this post