ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 437 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1828 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 41 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നാല് പേരാണ് ഇന്നലെ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം ധാരാവിയിലെ ചേരിയിലും ഒരാള്‍ വൈറസ് ബാധ മൂലം മരിച്ചു. ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ധാരാവിയില്‍ വൈറസ് ബാധമൂലം 56 കാരനാണ് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളെ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്.
അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടാന്‍ കാരണം നിസാമുദ്ദീനിലെ മര്‍കസ് കേന്ദ്രത്തില്‍ നിന്നും മടങ്ങിയവരിലെ രോഗബാധയാണെന്ന് കഴിഞ്ഞ ദിവസം
ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.
ഗുജറാത്തില്‍ ഇന്നലെ പുതുതായി അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 87 ആയി. ആന്ധ്രയില്‍ പുതുതായി 67 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ച 110 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. വിദേശികളും ഇക്കൂട്ടത്തിലുണ്ട്. നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയവരില്‍ മാത്രം 190 പേര്‍ക്കാണ് തമിഴ്നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്ക് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post