മുംബൈ: മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 56 കാരനെ സിയോണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കുടുംബാംഗഗങ്ങളായ പത്തോളം പേരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ താമസിച്ചിരുന്ന കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.
വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പതിനഞ്ച് ലക്ഷത്തോളം ആളുകളാണ് ധാരാവിയിലെ 613 ഹെക്ടര്‍ പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്നത്. രാജ്യത്തെ കൊവിഡ് 19 വൈറസ് ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് മുംബൈ. മഹാരാഷ്ട്രയില്‍ ഇതുവരെ 320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ പേരും മുംബൈയിലാണ്.
Discussion about this post