ഭോപ്പാല്‍: കൊറോണ വൈറസ് പ്രതിരോധത്തിനായി പ്രമുഖരും അല്ലാത്തവരും കുട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നത്. കോടികളും ലക്ഷങ്ങളും സംഭാവന നല്കുന്നവരുണ്ട് ഇക്കൂട്ടത്തില്‍ തിളങ്ങുകയാണ് 82കാരിയായ സല്‍ഭ ഉസ്കര്‍ എന്ന സ്ത്രീ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. അതും തനിക്ക് ലഭിച്ച പെന്‍ഷനില്‍ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് ഇവര്‍ സംഭാവന ചെയ്തത്.
പത്രത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണ്ട അവര്‍ സംഭാവന നല്‍കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവിലെ സാഹചര്യം കണ്ട ശേഷം, സഹായം നല്കാന് തീരുമാനിച്ചുവെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് പങ്കുവെച്ച ഒരു വീഡിയോയില്‍ സല്‍ഭ ഉസ്കര്‍ പറയുന്നു. ലോക്ക്ഡൗണിനെ മാനിക്കാനും സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ അമ്മ നല്കിയ വിലമതിക്കാനാകാത്ത അനുഗ്രഹം കൊവിഡിനെതിരായ പോരാട്ടത്തില്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇവരുടെ വീഡിയോ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ട്വിറ്ററില്‍ പങ്കുവെച്ചു.
मां तुझे सलाम!
विदिशा की 82 वर्षीय श्रीमती सलभा उसकर जी ने अपनी पेंशन से मुख्यमंत्री राहत कोष में एक लाख दिये। मां के इस अमूल्य आशीर्वाद ने #COVID19 के विरुद्ध लड़ाई में मेरा आत्मबल बहुत बढ़ा दिया है। एक मां का हृदय ही इतना विशाल हो सकता है,मां के चरणों में बारंबार प्रणाम, आभार! pic.twitter.com/0pk4Ia6nLW
— Shivraj Singh Chouhan (@ChouhanShivraj) March 31, 2020
Discussion about this post