ബംഗളൂരു: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ തന്റെ ഒരു വര്‍ഷത്തെ ശമ്പളം കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കുറഞ്ഞത് ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് എംപിമാരൊടും എംഎല്‍എമാരൊടും ലേജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളോടും യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും സാധിക്കുന്നവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും യെദിയൂരപ്പ പറഞ്ഞു.