ലഖ്നൗ: കൊറോണ വൈറസ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച് 25കാരനാണ് മരിച്ചത്. തിങ്കളാഴ്ച മരണപ്പെട്ട യുവാവിന് കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ബാസ്തി സ്വദേശിയായ യുവാവ് അടുത്തിടെയാണ് മുംബൈയില്‍നിന്ന് യുപിയില്‍ തിരിച്ചെത്തിയത്.
വൃക്ക, കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഞായറാഴ്ചയാണ് യുവാവിനെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ബാസ്തി ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ ഞായറാഴ്ചയാണ് ഗോരഖ്പുരിലെ ബിആര്‍ഡി ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ഇയാളുമായി അടുത്ത് ഇടപഴകിയ വീട്ടുകാരും ബന്ധുക്കളും നിരീക്ഷണത്തിലാണ്.
Discussion about this post