ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ രണ്ട് ലക്ഷത്തിലധികം എസ്ബിഐ ജീവനക്കാര്‍ തങ്ങളുടെ രണ്ടു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കാന് തീരുമാനിച്ചു. ഈ പ്രവര്‍ത്തിയിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറ് കോടിയുടെ സംഭാവന നല്കാന് എസ്ബിഐയ്ക്ക് സാധിക്കും.
നേരത്തേ എസ്ബിഐയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കൊവിഡ് 19 വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നൂറ് കോടിയുടെ സംഭാവന കൂടി ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജീവനക്കാര്‍ എല്ലാവരും സ്വമേധയാ രണ്ടു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്കു നല്കാന് മുന്നോട്ടു വന്നത് എസ്ബിഐയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്നാണ് ബാങ്ക് അധികൃതര്‍ ഇതേകുറിച്ച് പറഞ്ഞത്.
Discussion about this post