ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ പത്ത് സ്ഥലങ്ങളെ കൊവിഡ് ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള കാസര്‍കോടും പത്തനംതിട്ടയും ഉള്‍പ്പെടെയുള്ള മേഖലകളെയാണ് പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങളായി കേന്ദ്രം പ്രഖ്യാപിച്ചത്.
ഇതിനു പുറമേ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍- നിസാമുദീന്‍, നോയ്ഡ, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നീ സ്ഥലങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,251 ആയ പശ്ചാത്തലത്തിലാണ് പത്ത് ഇടങ്ങളെ ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ചത്. 32 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.
അതിനിടെ കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 14 വരെയാണ് നീട്ടിയിരിക്കുന്നത്. ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്.
Discussion about this post