ന്യൂഡല്‍ഹി: കൊവിഡ് ബാധയെ തുടര്‍ന്ന് 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേര് മരിച്ചു. പുതുതായി 92 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 1200 ആയതായും ലാവ് അഗര്‍വാള്‍ അറിയിച്ചു. കൊവിഡ് മൂലം 29 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാള്‍ രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്ന കാര്യത്തില്‍ ഇനിയുള്ള പത്തുദിവസം നിര്‍ണായകമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു. രോഗബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും, ലോക്ക്ഡൗണ്‍ നിയന്ത്രണം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post