ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ ഭാഗമായി വെട്ടിച്ചുരുക്കിയ ബാങ്കിന്റെ പ്രവര്‍ത്തന സമയം നീട്ടി. ഏപ്രില്‍ നാലു വരെ നാലുമണി വരെയാണ് പ്രവര്‍ത്തന സമയം നീട്ടിയത്. ശമ്പളം ദിനങ്ങളും മാസത്തിന്റെ തുടക്കവും കണക്കിലെടുത്താണ് ബാങ്കുകളുടെ പ്രവൃത്തി സമയം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍ അനുസരിച്ച് ശാഖകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവൃത്തി സമയം നേരത്തെ ഉച്ചയ്ക്ക് രണ്ടുമണി വരെയാക്കിയിരുന്നു. ഇതാണ് നീട്ടിയത്.
അതിനിടെ എടിഎമ്മുകളില്‍ പണ ലഭ്യത ഉറപ്പുവരുത്തണം. രാജ്യത്ത് ബാങ്കുകളുടെ എല്ലാ ശാഖകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. സാനിറ്റൈസര്‍ പോലുളള പ്രതിരോധ സാമഗ്രികള്‍ ശാഖകളിലും എടിഎമ്മുകളിലും ഉറപ്പാക്കണമെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.