ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ സമയം ചെലവഴിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവാല. സൈക്കിള്‍ ചവിട്ടിയും ധ്യാനം ശീലിച്ചും ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറയുന്നു. മകനൊപ്പം കളിക്കാനും പുസ്തകങ്ങള്‍ വായിക്കാനും തനിക്ക് സമയം ലഭിക്കുന്നുണ്ടെന്നും അത്താവാല വെളിപ്പെടുത്തുന്നു.
സബര്‍ബന്‍ ബാന്ദ്രയിലെ ബംഗ്ലാവിലാണ് അറുപതുകാരനായ രാംദാസ് അത്താവാല താമസിക്കുന്നത്. നടത്തം, സൈക്ലിംഗ്, അരമണിക്കൂറോളം ധ്യാനം എന്നിവ എന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്. വാര്‍ത്തകളും ഞാന്‍ നോക്കാറുണ്ട്. ലോക്ക് ഡൗണ്സമയം മകനൊപ്പം കളിക്കാന്‍ ചെലവഴിക്കും. വളരെക്കാലത്തിന് ശേഷമാണ് എനിക്ക് അവനൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറയുന്നു.
Discussion about this post