ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക് തയ്യാറെടുക്കന്നതിന് സമയം നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയില്ല. ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസം അനുഭവിക്കേണ്ടി വന്നത്, തരൂര്‍ ട്വീറ്റ് ചെയ്തു. പൊടുന്നനെയുള്ള നോട്ട് നിരോധനത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
സ്വദേശത്തേയ്ക്കു പോകാന്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്ക്കുന്നവരുടെ ദൃശ്യങ്ങളെ നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്കു മുന്പില് ക്യൂ നിന്നവരുടെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. രണ്ട് സന്ദര്‍ഭങ്ങളിലെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ना ही तब तैयारी थी
ना ही अब तैयारी है
तब भी जनता हारी थी
अब भी जनता हारी है #LockdownWithoutPlan pic.twitter.com/JDdk8wDlka— Shashi Tharoor (@ShashiTharoor) March 29, 2020
Discussion about this post