മുംബൈ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവാനകള്‍ ഒഴുകിയെത്തുകയാണ്. ഇപ്പോള്‍ പത്ത് ലക്ഷം സംഭാവന ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് അവതാരകനും മിനിസ്ക്രീന്‍ നടനുമായ അര്ജുന് ബിജ്ലാനി.
പത്ത് ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം വീതമാണ് സംഭാവന നല്‍കിയത്. ഇത് സമുദ്രത്തിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ഈ പ്രതിസന്ധി സമയത്ത് ഓരോരുത്തര്‍ക്കും ആവുന്ന വിധത്തില്‍ സഹായിക്കണം എന്നും അര്ജുന് ട്വീറ്റ് ചെയ്തു. തങ്ങളെല്ലാവരും കൂടെയുണ്ടെന്നും അര്ജുന് കുറിച്ചു.
ഇതിന് പിന്നാലെ അര്ജുന് നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്, അക്ഷയ് കുമാര്‍ എന്നിവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവനയായി നല്‍കുമെന്നാണ് അക്ഷയ് കുമാര്‍ അറിയിച്ചത്.
We all need each other at this time so I pledge to contribute Rs 5 lakhs to @narendramodi jis PM-CARES Fund and Rs 5lakh to the chief ministers Fund @CMOMaharashtra . . Zindagi ek safar hai suhana . Pl save lives . I knw it’s a drop in the ocean but it matters .u do ur bit.
— Arjun Bijlani #MajorNikhilManikrishnan (@Thearjunbijlani) March 28, 2020
Discussion about this post