ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500കോടി സംഭാവന നല്‍കുമെന്ന് അറിയിച്ച് ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേ ടിഎം. ലോകം തന്നെ പകച്ചു നില്ക്കുന്ന വൈറസ് വ്യാപനത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ പോരാട്ടം നടത്തുമ്പോള്‍ സര്‍ക്കാരിന് എല്ലാവിധത്തിലുള്ള പിന്തുണ നല്‍കേണ്ട ചുമതല നമുക്കുണ്ട്.
പേടിഎമ്മിന്റെ എല്ലാ ഉപയോക്താക്കളും പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് സംഭവാന നല്കി കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും പേ ടിഎം പ്രസിഡന്റ് മധുര് ഡിയോറ പറഞ്ഞു. അതേസമയം പേ ടിഎമ്മിലെ വാലറ്റ്, യുപി ഐ, പേയ്ടിഎം ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള എല്ലാ പണമിടപാടുകള്‍ക്കും പത്ത് രൂപ വരെ അധികം നിധിയിലേക്ക് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
പേ ടിഎമ്മിലൂടെ നടത്തുന്ന ഓരോ പണമിടപാടുകള്‍ക്കും കമ്പനി ഓരോ ചെറിയ തുക പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഉപകരണങ്ങള്‍, വൈറസിനെ തുരത്തുന്നതിനുള്ള മരുന്നുകള്‍ എന്നിവ നിര്‍മ്മിക്കുന്നവര്‍ക്കായി നേരത്തെ അഞ്ച്കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് 500കോടി നല്‍കുന്നത്.
Discussion about this post