ലക്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊറോണ ഫലം നാലാം തവണയും പോസിറ്റീവ്. നിലവില്‍ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണിവര്‍. നാലാം തവണയും കൊറോണ ഫലം പോസിറ്റീവ് ആയതോടെ ഗായികയുടെ കുടുംബാംഗങ്ങള്‍ കടുത്ത ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ലോക്ക് ഡൗണില്‍ ഞങ്ങള്‍ നിസ്സഹായരാണ്, എല്ലാവരും പ്രാര്‍ഥിക്കുക എന്നാണ് കനികയുടെ കുടുംബാംഗങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം വിദേശയാത്ര നടത്തിയത് മറച്ചുവെച്ച് പാര്‍ട്ടി നടത്തിയതിന് കനിക കപൂറിനെതിരെ പോലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും വൈറസ് വ്യാപനത്തിന് സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയ അവര്‍ വലിയൊരു പാര്‍ട്ടി നടത്തുകയും ചെയ്തിരുന്നു. ഇതിനു പുറമെ അവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു എന്നാണ് കനികയുടെ അച്ഛന് നല്കിയ മൊഴി. ഇതേതുടര്‍ന്ന് കനിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.
Discussion about this post