ന്യൂഡല്‍ഹി: കൊവിഡ് മരണത്തില്‍ വിറങ്ങലിച്ച് രാജ്യം. രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അഹമ്മദാബാദ് സ്വദേശിയായ 45 കാരനാണ് ഗുജറാത്തില്‍ മരിച്ചത്.
ഇതോടെ ഗുജറാത്തില്‍ മരണസംഖ്യ 5 ആയി ഉയര്‍ന്നു. ജമ്മു കശ്മീരിലെ ശ്രീനഗറിലും ഒരാള്‍ മരിച്ചു. കശ്മീരില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 987 ആയി ഉയര്‍ന്നു. ഇതില്‍ 84 പേര്‍ക്ക് രോഗം ഭേദമായി.
അതിനിടെ ലോകത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 30,000 കടന്നു. 30883 പേര് കൊവിഡ് ബാധിച്ചു മരിച്ചു. ഇറ്റലിയില്‍ മരണം 10000 കടന്നു. അമേരിക്കയില്‍ മരണം 2227 ആയി. 123750 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.