മധുരൈ: തമിഴ്നാടന്‍ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ(83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന മുനിയമ്മ മധുരൈ വീട്ടില്‍ വെച്ചാണ് അന്തരിച്ചത്.
ക്ഷേത്രങ്ങളില്‍ നാടന്‍ പാട്ടുകള്‍ പാടിയാണ് മുനിയമ്മ തന്റെ കലാജീവിതം ആരംഭിച്ചത്. ലക്ഷ്മണ് ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെയാണ് മുനിയമ്മ ശ്രദ്ധേയമാകുന്നത്. വിക്രം നായകനായ ധൂള്‍ (2003) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗാനരംഗത്തും സിനിമയിലും അരങ്ങേറ്റം കുറിച്ചു. തൊരണൈ, കോവില്‍, തമിഴ്പടം, മാന്‍കരാട്ടെ, വെങ്കൈ, വീരം, മമ്മൂട്ടി നായകനായ പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
അവയില്‍ ചിലതില്‍ ഗാനം ആലപിക്കുകയും ചെയ്തു. 2012 ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചു. എന്നാല്‍ 2017 മുതല്‍ മുനിയമ്മ സിനിമയില്‍ സജീവമായിരുന്നില്ല. വിശാല്‍, ധനുഷ്, ശിവകാര്ത്തികേയന് എന്നിവരാണ് മുനിയമ്മയുടെ ചെലവുകള്‍ നോക്കിയിരുന്നത്.
Discussion about this post