ന്യൂഡല്‍ഹി: താമരയിലേക്ക് ഒരു ഇതള്‍ കൂടി. മുന്‍ ഐഎഎസ് ഓഫീസര്‍ അപാരജിത സാരംഗി ബിജെപിയില്‍ ചേര്‍ന്നു. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു അപാരജിത സാരംഗി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അപാരജിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നു എന്നായിരുന്നു അപരാജിത പറഞ്ഞത്. ചടങ്ങില്‍ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്, ഒഡീഷ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബസന്ദ് പാണ്ഡെ, ഒഡീഷയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരും പങ്കെടുത്തു.
Discussion about this post