ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് മോഡി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. അതേസമയം പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കാന് മുഴുവന്‍ ബിജെപി എംപിമാര്‍ക്കും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ബിജെപി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വസ നിധിയിലേക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം സച്ചിന് തെണ്ടുല്‍ക്കര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റാ ട്രസ്റ്റ് 500കോടി നല്‍കുമെന്നാണ് രത്തന്‍ ടാറ്റാ അറിയിച്ചത്.
People from all walks of life expressed their desire to donate to India’s war against COVID-19.
Respecting that spirit, the Prime Minister’s Citizen Assistance and Relief in Emergency Situations Fund has been constituted. This will go a long way in creating a healthier India.
— Narendra Modi (@narendramodi) March 28, 2020
Discussion about this post