ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളി ഡോക്ടർ. റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
ആശുപത്രിയിലെ മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈറോഡ്, പോടനൂർ റെയിൽവേ ആശുപത്രികളും അടച്ചിരിക്കുകയാണ്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളിൽ ഇന്നലെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പലചരക്ക് കടകൾ ഉൾപ്പടെ അടച്ചിടാനാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം.
അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടിൽ എത്തിച്ചുനൽകും.
Discussion about this post