ന്യൂഡല്‍ഹി: രാജ്യം ഒന്നടങ്കം കൊറോണ ഭീഷണിയില്‍ കഴിയുകയാണ്. അതിനിടെ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പശ്ചിബംഗാള്‍ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണിലൂടെ വിളിച്ചായിരുന്നു പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് മോഡി മമതയോട് സംസാരിച്ചു. ലോക്ക് ഡൗണ്‍ വേളയില്‍ സംസ്ഥാനത്തെ പൗരന്മാരെ സഹായിക്കാന്‍ മമതാ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇരുവരുടെയും ഫോണ്‍സംഭാഷണം 10 മിനിറ്റോളം നീണ്ടു. പശ്ചിമബംഗാളിലെ കാര്യങ്ങള്‍ തിരക്കാന്‍ പ്രധാനമന്ത്രിക്കു പുറമെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ , വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരും മമതാ ബാനര്‍ജിയെ ഫോണിലൂടെ വിളിച്ചിരുന്നു.
Discussion about this post