ന്യൂഡൽഹി: കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ആവശ്യപ്പെട്ട സഹായ ധനം വളരെ വൈകിയെങ്കിലും കേരളത്തിന് അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. ദേശീയ ദുരന്തനിവാരണഫണ്ടിൽ നിന്നും 2019ലെ പ്രളയസഹായ ഫണ്ടായാണ് കേരളത്തിന് തുക അനുവദിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് സഹായം നൽകാനാണ് തീരുമാനം.
നേരത്തെ, രൂക്ഷമായി പ്രളയം ബാധിച്ചിട്ടും 2019ലെ പ്രളയധനസഹായം നൽകുന്നതിൽ നിന്നും കേരളത്തെ കേന്ദ്രം ഒഴിവാക്കിയിരുന്നു. മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തു. 2100 കോടി രൂപയാണ് കേരളം പ്രളയധനസഹായമായി ആവശ്യപ്പെട്ടിരുന്നത്.
Discussion about this post